ഇയാളുടെ മകള്‍ പയേതുങ്താന്‍ ഷിനവത്ര പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിറ്റേന്നാണ് രാജാവിന്റെ തീരുമാനം. ഷിനവത്ര കുടുംബത്തിന്റെ ഹോട്ടല്‍ ബിസിനസ് നടത്തുകയായിരുന്നു ഇളയ മകളായ പയേതുങ്താന്‍. രാജ്യത്തിന്റെ ചരിത്രത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും രണ്ടാമത്തെ വനിതയുമാണ്.
കോടീശ്വരനായ വ്യവസായി കൂടിയായിരുന്നു തക്സിന്‍ ഷിനവത്ര. 2006 ലാണ് അഴിമതി ആരോപിച്ച് പട്ടാളം പുറത്താക്കിയത്. തുടര്‍ന്ന് വിദേശത്തു താമസമാക്കിയ ഷിനവത്ര കഴിഞ്ഞ വര്‍ഷം തായ്ലന്‍ഡില്‍ തിരിച്ചെത്തിയപ്പോള്‍ ജയിലിലായി. 8 വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചതെങ്കിലും രാജാവ് ഇടപെട്ട് ഒരു വര്‍ഷമായി കുറച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ പരോളില്‍ ഇറങ്ങുന്നതുവരെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം 6 മാസം ഷിനവത്ര ആശുപത്രിത്തടവിലായിരുന്നു.
ഇപ്പോള്‍ രാജാവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് മുന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ ഏതാനും തടവുകാര്‍ക്ക് മാപ്പുനല്‍കിയിരിക്കുന്നത്.

Comments: